Asianet News MalayalamAsianet News Malayalam

വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതിനാൽ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 

heavy rain forecast in northern districts of kerala
Author
Thiruvananthapuram, First Published Oct 12, 2020, 10:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതിനാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കി. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. 

ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും ലക്ഷദ്വീപ് ഒഴികെ, കേരളത്തിലെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. 

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ തീവ്രന്യൂനമർദ്ദമായി കരതൊടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും നരസിപൂരിനും ഇടയിലൂടെയാണ് തീവ്രന്യൂനമർദ്ദം കരയിലേക്ക് പ്രവേശിക്കുക. ഒഡിഷ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ കനത്ത മഴ പെയ്യും. എഴുപത് കിലോമീറ്റർ വരെ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.

Follow Us:
Download App:
  • android
  • ios