Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കനത്ത മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത്  മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്നും നിർദ്ദേശം.

heavy rain in kerala orange alert
Author
Thiruvananthapuram, First Published Jul 29, 2020, 7:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു. അതേ സമയം തലസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ 45 മിനിറ്റിനുള്ളിൽ 30 സെ.മീ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഷട്ടറുകൾ ഉയർത്തിയേക്കും

പത്തനംതിട്ടയിൽ മഴ കനത്തതിനാൽ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടിവരുമെന് ജില്ലാ കളക്ടർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന് 5 മുതൽ പത്ത് വരെ സെന്റിമീറ്റർ ഉയർത്തേണ്ടി വരും. കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

 

 

Follow Us:
Download App:
  • android
  • ios