പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി മഴ ശക്തമായി തുടരുന്നു. ഇതുവരെയായി 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 6568 പേരെ മാറ്റിപാർപ്പിച്ചു. പ്രധാന ഡാമുകളിലൊന്നായ  കക്കിയിൽ ജലനിരപ്പ് സംഭരണ ശേഷിയുടെ 42 ശതമാനത്തിലെത്തി. പമ്പ ഡാമിൽ  56 ശതമാനം വെള്ളമുണ്ട്. 

കനത്ത മഴയിൽ പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നേക്കുമെന്നതിനാൽ തീരത്ത് കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പമ്പ നദിയിൽ ചാടി കാണാതായ യുവാവിനായി ഫയർഫോഴ്സ് സംഘം തെരച്ചിൽ തുടരുകയാണ്. മൂഴിയാറിൽ 23 മില്ലിമീറ്ററും, നിലക്കലിൽ 21 മില്ലിമീറ്ററും മഴ പെയ്തു.