കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു.
കണ്ണൂർ: സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ മഴ കനക്കുന്നു. മലബാർ ജില്ലകളിലാണ് ശക്തമായി മഴ പെയ്യുന്നത്. ഇന്നലേയും നിരവധിയിടങ്ങളിൽ മഴ പെയ്തിരുന്നു. കണ്ണൂരിൽ ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു.
തലശ്ശേരി റെയിൽവെ സ്റ്റേഷനിലേക്കുളള പ്രധാന റോഡിൽ വെളളക്കെട്ടാണ്. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെ ചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കാൻ തുടങ്ങി. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു.
ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍, ഷാരൂഖ് മൂന്നാമത്, ഞെട്ടിത്തരിച്ച് ബോളിവുഡ്


