കോഴിക്കോട് വാണിമേലിലെ വിലങ്ങാട് പ്രദേശത്ത് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. 

കോഴിക്കോട്: കനത്തമഴയിൽ വാണിമേൽ പുഴ കര കവിഞ്ഞതിനെ തുടർന്ന് കോഴിക്കോട് നാദാപുരം വാണിമേൽ വിലങ്ങാട് പ്രദേശത്ത് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിലങ്ങാട് ഹൈസ്‌കൂൾ, സെൻ്റ് ജോർജ് എച്ച്എസ് വിലങ്ങാട്, സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

അതേസമയം, കോഴിക്കോട് പൂനൂര്‍ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടായി. തുടർന്ന് മാളിക്കടവ് റോഡ് അടച്ചു.

'ജോലി സ്ഥലത്ത് ബോഡി ഷെയ്മിംഗും മാനസിക പീഡനവും'; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി, കുറിപ്പ് കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8