ഇടുക്കി: വണ്ടിപ്പെരിയാറില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കനത്ത മഴയിൽ കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനു സമീപം കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ബുധനാഴ്ച രാത്രി മുതൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ കനത്ത മഴയിൽ മുല്ലപെരിയാർ അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് ഏഴടി വെള്ളം ഉയർന്നു.  

അതിനിടെ ഇടുക്കി വെള്ളിയാമറ്റത്ത് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്നും യാത്രക്കാരന്‍ സാഹസികമായി രക്ഷപ്പെട്ടു. പന്നിമറ്റം പഞ്ചാത്തിലെ താഴ്ന്ന പാലത്തിനടുത്താണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് പാലത്തിന് മുകളിലേക്ക് വെള്ളം കയറി കാര്‍ ഒലിച്ചു പോകുകയായിരുന്നു. ഇതില്‍ കുടുങ്ങിയ യാത്രക്കാരനാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.