Asianet News MalayalamAsianet News Malayalam

കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തിനായി നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയിരുന്നു

Heavy rain one died in Kozhikode
Author
Kakkoor, First Published Jul 22, 2019, 9:59 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കാക്കൂർ രാമല്ലൂരിലാണ് സംഭവം. രാമല്ലൂർ പുതുക്കുളങ്ങര കൃഷ്ണൻ കുട്ടി (65) ആണ് മരിച്ചത്. 

ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.  തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് തന്നെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് കാക്കൂർ വില്ലേജ് ഓഫീസർ വിനീത അറിയിച്ചു. 

കോഴിക്കോട് ജില്ലയിൽ ഇന്ന് ശക്തമായി മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios