Asianet News MalayalamAsianet News Malayalam

വടക്കന്‍ കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഏഴിടത്ത് യെല്ലോ അലർട്ട്. മത്സ്യബന്ധനത്തിന് വിലക്ക്.

 

heavy rain orange alert  five districts in kerala
Author
Thiruvananthapuram, First Published Jul 11, 2021, 6:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിൽ മഴ സജീവമായത്.

ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വരെ വ്യാപക മഴ പെയ്യുമെന്നാണ് പ്രവചനം. പോകുന്നതിനും വിലക്കുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios