തിരുവനന്തപുരം:രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍  പൊന്മുടിയിൽ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പല സ്ഥലങ്ങളിലും മണ്ണിടിയുകയും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടവേളകളില്‍ മാത്രമാണ് മഴ ലഭിക്കുന്നതെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ മഴ തുടരുകയാണ്.  കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.