തിരുവനന്തപുരം: തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ 20 സെന്‍റീമീറ്റര്‍ വരെ മഴ കനക്കാൻ സാധ്യതയുണ്ട്.

മഴക്കൊപ്പം കാറ്റും അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.മണിക്കൂറിൽ അമ്പത് കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശും. മലോയര മേഖലയിൽ അതീവ ശ്രദ്ധ ആവശ്യമുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിലും മഴ കനക്കും. 

തുടര്‍ന്ന് വായിക്കാം: സംസ്ഥാനത്ത് കനത്ത മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിൽ രാത്രി മുതൽ വലിയ മഴയാണ് പെയ്യുന്നത്. രാത്രി തുടങ്ങിയ മഴ തുടരുന്ന അവസ്ഥയാണ് ഉള്ളത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും തകരാറിലാണ്