മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച യോ​ഗത്തിന് ശേഷം മഴക്കെടുതി നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതിനാൽ മുന്നറിയിപ്പുമായി മന്ത്രി കെ രാജൻ. മഴക്കെടുതി വിലയിരുത്താൻ വിളിച്ച യോ​ഗത്തിന് ശേഷം മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു. തുടർന്ന് മാധ്യമപ്രവർത്തകരോട് യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ യോ​ഗത്തിൽ തീരുമാനിച്ചു. ഇവിടെ മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല. അപകടാവസ്ഥയിൽ ഉള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനമായി. എന്നാൽ ഇതിന് കളക്ടറുടെ നിർദേശത്തിന് കാത്തുനിൽക്കേണ്ടതില്ല. ക്യാമ്പുകൾ തുറക്കാൻ സജ്ജമാണ്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വരാൻ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമർജൻസി സെന്ററുകൾ തുറക്കും. പനി ബാധിതരെ പ്രത്യേകം പാർപ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെന്നും മന്ത്രി പറഞ്ഞു.

ശക്തമായ മഴ തുടരുന്നു, ജാഗ്രത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രാദേശിക മഴ കണക്ക് പ്രത്യേകം പരിശോധിക്കും. അപകടകരമായ തരത്തിൽ വിനോദങ്ങളോ, യാത്രകളോ പാടില്ല. നാളെയും കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് കുറയും. നിലവിൽ ഡാമുകളിലെ നില സുരക്ഷിതമാണ്. എന്തും നേരിടാൻ സജ്ജമായിരിക്കുകയാണ്. കൂടുതൽ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത വേണം. കുതിർന്ന് കിടക്കുന്ന മണ്ണിൽ ചെറിയ മഴ പെയ്താലും മണ്ണിടിച്ചിൽ സാധ്യത കൂടുതലാണ്. 7 എൻഡിആർഎഫ് സംഘങ്ങൾ നിലവിൽ ഉണ്ടെന്നും കൂടുതൽ സംഘത്തെ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
അതിശക്ത മഴയും റെഡ് അലര്‍ട്ടും; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പ്രധാന വിവരങ്ങള്‍ അറിയാം