Asianet News MalayalamAsianet News Malayalam

കനത്ത മഴ: കോഴിക്കോട് നാളെ റെഡ് അലര്‍ട്ട്

 മഴ ശക്തമായതിനാൽ ചാലിയാർ ,ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

heavy rain red alert declared in kozhikode
Author
Kozhikode, First Published Aug 5, 2020, 11:02 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ ചാലിയാര്‍, പൂനൂര്‍ പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്.

സമീപ പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ചാലിയാർ ,ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios