Asianet News MalayalamAsianet News Malayalam

ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായി മാറുന്നു: കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും

അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മർദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

heavy rain to continue in kerala for another three days
Author
Thiruvananthapuram, First Published Oct 11, 2020, 6:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണം.

അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മർദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

നാളെ രാത്രിയോടെ  ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമർദ്ദം കരയിലേക്ക് പ്രവേശിക്കും.വടക്കൻ കേരളത്തിലാണ് ന്യൂനമർദ്ദത്തിൻ്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 

Follow Us:
Download App:
  • android
  • ios