പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത്, മലകയറി എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്തി മടങ്ങുന്നതിന്  വലിയ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അങ്ങിങ്ങായി വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. 

നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. തിരക്ക് ഒഴിയുന്ന മുറയ്ക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകൾക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ട, വടശ്ശേരിക്കര, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ തീർത്ഥാടകർ മണിക്കൂറുകൾ കാത്ത് കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

തുടര്‍ച്ചയായ അവധി ദിവസങ്ങൾ ആയതുകൊണ്ട് തിരക്ക് പ്രതീക്ഷിച്ചിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഭക്തര്‍ കൂട്ടത്തോടെ എത്തുന്നതിനാൽ മണിക്കൂറുകൾ നീളുന്ന ക്യൂവാണ് സന്നിധാനത്ത് ദര്‍ശനത്തിനും അനുഭവപ്പെടുന്നത്.