കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. കുമരകം കൈപ്പുഴമുട്ടിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. അഞ്ച് കാറുകൾ തകർന്നു.

കുമരകം - വൈക്കം റൂട്ടിൽ മണിക്കൂറുകളായി ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു