Asianet News MalayalamAsianet News Malayalam

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ കാലവർഷം എത്തി

ഇന്നുമുതല്‍ വരുന്ന രണ്ടുദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50  കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  

heavy wind may blow fishermen should not go to sea
Author
Trivandrum, First Published Jun 3, 2021, 2:37 PM IST

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നുമുതല്‍ വരുന്ന രണ്ടുദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50  കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  

കേരളത്തിൽ  കാലവർഷം എത്തിയതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഭാഗങ്ങളിൽ ആണ് മഴയെത്തിയത്.  മലയോര ജില്ലകളിൽ മഴ തുടങ്ങി. ഇതോടൊപ്പം  തീര മേഖലയിലും കാലവർഷ മേഘങ്ങളുടെ സാന്നിധ്യവും വ്യക്തമായി തുടങ്ങിയിട്ടുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളിൽ മഴ ശക്തമായേക്കും. ഇന്ന്  എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios