Asianet News MalayalamAsianet News Malayalam

ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല, നടപടി വേണമെങ്കിൽ കോടതി പറയട്ടെ: സജി ചെറിയാന്‍

കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്.പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി.

hema committee report: case only after court direction
Author
First Published Aug 20, 2024, 10:48 AM IST | Last Updated Aug 20, 2024, 11:11 AM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി സജി ചെറിയാൻ. കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്. അത് സർക്കാർ പരിശോധിച്ച് വരികയാണ്.  എല്ലാ സംഘടനകളുമായും സംസാരിച്ചു. നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിന്‍റെ  തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലെവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകും. നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളെടുക്കും. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ല.

സർക്കാർ എപ്പോഴും ഇരയ്‌ക്കൊപ്പമാണ്, സ്ത്രീ സമൂഹത്തിനൊപ്പമാണ്. ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങൾക്ക് മുന്നിൽ പരാതി വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു

'മദ്യവും മയക്കുമരുന്നും ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് വാദം, താരങ്ങളെത്തുന്നത് ലഹരി ഉപയോഗിച്ച്'; ഹേമ കമ്മിറ്റി

'ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് മൂടി വെച്ചത് ഇഷ്ടക്കാരെ സംരക്ഷിക്കാനോ? സ‍ർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം'; സതീശൻ

 

 

Latest Videos
Follow Us:
Download App:
  • android
  • ios