Asianet News MalayalamAsianet News Malayalam

'കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതം'; 'ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ്   തുടങ്ങും'

കാലാവസ്ഥാ പ്രവചനത്തിന്  കൂടുതൽ ഡോപ്ലാർ റഡാറുകൾ ആവശ്യപ്പെട്ടതായി കെ.രാജൻ; ഡിസാസ്റ്റർ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ്

High Altitude rescue hubs to open in Wayanad and Idukki, says Revenue Minister
Author
First Published Aug 30, 2022, 9:42 AM IST

തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ്   തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജൻ. കാലാവസ്ഥാ പ്രവചനത്തിന്  കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതമായ അപകടം ആയിരുന്നെന്ന് കെ.രാജൻ പറഞ്ഞു. ഉരുൾപൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസാസ്റ്റർ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ മറുപടി. 

മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

ജാഗ്രത വേണം, ഉരുൾപൊട്ടലും ലഘു മേഘ വിസ്ഫോടങ്ങളും പതിവാകുന്നു,കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വൻ മാറ്റങ്ങൾ

കഴിഞ്ഞ മൂന്ന് ദിവസത്തിൽ രണ്ട് ഉരുൾപൊട്ടലുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയതത്. 2019ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഉരുൾപൊട്ടൽ നാശം വിതയ്ക്കുന്നു.കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച  മാറ്റങ്ങളാണ് ഈ മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്. കിഴക്കൻ മലയോരങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ്. അപൂർവ പ്രതിഭാസമായിരുന്ന ഉരുൾപൊട്ടലുകൾ ഇപ്പോൾ വർഷാവർഷം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.മേഘ വിസ്ഫോടനം, ലഘുമേഘവിസ്ഫോടനം, നമ്മുടെ മലയോരങ്ങളിലെ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഇവയാണ് പേമാരിക്കാലത്ത് നമ്മുടെ മലകളെടുക്കുന്നത്.

Follow Us:
Download App:
  • android
  • ios