10:14 PM (IST) Jul 13

Malayalam News Live: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

പത്തനംതിട്ട അടൂരിൽ ഷെഹന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ ശരീരത്തിൽ രക്തം കണ്ടതിനെ തുടർന്ന്, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

Read Full Story
10:03 PM (IST) Jul 13

Malayalam News Live: കിഫ്‌ബിയിൽ സമ്പൂർണ്ണ അഴിച്ചുപണി; സമിതി രൂപം നൽകി യുഡിഎഫ് സർക്കാർ, സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന

കിഫ്‌ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയിൽ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു

Read Full Story
09:34 PM (IST) Jul 13

Malayalam News Live: ഐസ്ക്രീമിന്റെ പേരിൽ കല്യാണ വീട്ടിൽ കൂട്ടയടി, തുടങ്ങിയ തർക്കം വൈകിട്ട് അവസാനിച്ചത് അടിയിൽ, സംഭവം കൊല്ലത്ത്

പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Read Full Story
09:25 PM (IST) Jul 13

Malayalam News Live: പിഎഫ് കൈകാര്യം ചെയ്യുന്ന ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്; പരിഹരിക്കുമെന്ന് ഐടി മന്ത്രാലയം

കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ​ഗുരുതര പിഴവുകളുണ്ടെന്ന് വിദ​​ഗ്ധരെ ഉദ്ദരിച്ച് ഇം​ഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്

Read Full Story
09:04 PM (IST) Jul 13

Malayalam News Live: നിയമനതട്ടിപ്പ് - നിർണായക നീക്കവുമായി ഐജി അജിത ബീഗം, പിഎസ്‍സി ആസ്ഥാനത്തെത്തി രേഖകൾ ശേഖരിച്ചു

നിയമനത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം പിഎസ്‍സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‍സി തീരുമാനിച്ചെങ്കിലും, രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്നതിൽ ഭാവിയിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്.

Read Full Story
07:57 PM (IST) Jul 13

Malayalam News Live: കേരള സർവകലാശാലയുടെ ഭൂമി അളക്കാൻ തീരുമാനം; എകെജി പഠന​ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം, ഇന്ന് ചേർന്ന സിൻഡിക്കേറ്റിൽ തീരുമാനം

1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

Read Full Story
07:32 PM (IST) Jul 13

Malayalam News Live: ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി; കെ ബി പ്രദീപ് ഒഴിഞ്ഞതിന് പിന്നാലെ നിയമനം

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് മലബാർ ദേവസ്വം സ്റ്റാന്‍റിംഗ് കൗൺസിലായി പ്രവർത്തിച്ച സുനിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയാണ്.

Read Full Story
06:54 PM (IST) Jul 13

Malayalam News Live: ‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ

വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു

Read Full Story
06:50 PM (IST) Jul 13

Malayalam News Live: 'ബിജെപി എൻഎസ്എസിനെതിരല്ല, എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ല'; രാജീവ് ചന്ദ്രശേഖർ

തന്ത്രിക്കെതിരായ കെഎസ് രാധാകൃഷ്ണന്റെ വിമർശനത്തിൽ, അഭിപ്രായം വ്യക്തിപരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വാർത്താക്കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Read Full Story
06:30 PM (IST) Jul 13

Malayalam News Live: കൊവിഡ് പ്രതിരോധത്തിൻ്റെ 'ബ്രേക്ക് ദ ചെയിൻ' - ഡോ അഷീലിനെ കുരുക്കി ക്രമക്കേട് റിപ്പോർട്ട്?നടപടിക്ക് നിർദേശം

സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടും ഗുരുതര വീഴ്ചയുമുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക് നടപടിക്ക് റിപ്പോർട്ട് നിർദ്ദേശിച്ചു.

Read Full Story
06:07 PM (IST) Jul 13

Malayalam News Live: ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ; 'വിദ്യാഭ്യാസ തകർച്ചക്ക് ഇടതു സർക്കാരും മന്ത്രിയായിരുന്ന ജലീലും ഉത്തരവാദി'

കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ അദ്ദേഹം കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടികളെ കരുവാക്കിയെന്നും വിദ്യാഭ്യാസ തകർച്ചക്ക് മുൻ സർക്കാരും ജലീലും ഉത്തരവാദിയാണെന്നും മന്ത്രി

Read Full Story
05:48 PM (IST) Jul 13

Malayalam News Live: കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ; 'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'

മണ്ണാർക്കാട്ടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കുട്ടികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്നും അധ്യാപകരെപ്പോലെയാണ് പെരുമാറിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Read Full Story
05:45 PM (IST) Jul 13

Malayalam News Live: 'കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റ്, ബാലാവകാശ കമ്മീഷൻ സ്വമേധയായ കേസെടുത്തത് സ്വാഗതാർഹം'; പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ബാലാവകാശ കമ്മീഷൻ സ്വമേധയായ കേസെടുത്തത് സ്വാഗതാർഹമാണ്. വിദ്യാർത്ഥികൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Read Full Story
05:28 PM (IST) Jul 13

Malayalam News Live: മരണം സംഭവിച്ചത് കിണറ്റിൽ വച്ച്, ലൈംഗിക പീഡനം നടന്നിട്ടില്ല; വയോധികയുടെ കൊലപാതകത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കുന്നംകുളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തു ഞെരിച്ചതിൻ്റെയും വായ പൊത്തിപ്പിടിച്ചതിൻ്റെയും ലക്ഷണങ്ങളുണ്ടെന്നും മരണം സംഭവിച്ചത് കിണറ്റിൽ വെച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Full Story
04:34 PM (IST) Jul 13

Malayalam News Live: കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു

പരിക്കേറ്റെന്ന് പരാതിപ്പെട്ട രാജനും മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാജന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ രാത്രിയോടെ കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read Full Story
04:28 PM (IST) Jul 13

Malayalam News Live: ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത

Read Full Story
03:31 PM (IST) Jul 13

Malayalam News Live: ബന്ധുവീട്ടിൽ കല്യാണത്തിന് പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞു, മൂന്നം​ഗ കുടുംബം പോയിട്ട് ഇന്നേക്ക് 5 ദിവസം, വാഹനം ഉപേ​ക്ഷിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത് എന്നാണ് വിവരം.

Read Full Story
02:37 PM (IST) Jul 13

Malayalam News Live: 'അക്ഷരമറിയില്ലേ?' അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചു, മുൻമന്ത്രി കെ ടി ജലീലിനെതിരെ ആരോപണം; കുട്ടിയുടെ ചെവിയിൽ നുള്ളുന്നത് ദൃശ്യങ്ങളിൽ

മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

Read Full Story
11:42 AM (IST) Jul 13

Malayalam News Live: ചെന്താമര കുറ്റക്കാരനെന്ന് കോടതി

കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു.

Read Full Story
10:11 AM (IST) Jul 13

Malayalam News Live: 'ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം'; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

Read Full Story