പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കൊച്ചി: പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കോടതിക്ക് ഇന്ന് കൈമാറി. പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍ ഹര്‍ജിയില ആവശ്യം. ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് ഈ മാസം 18ന് പരിഗണിക്കാൻ മാറ്റി.
