Asianet News MalayalamAsianet News Malayalam

മഹാരാജാസിലെ അഭിമന്യു സ്മാരകം; അനാച്ഛാദനം തടയില്ലെന്ന് ഹൈക്കോടതി

നിയമലംഘനമുണ്ടെങ്കിൽ അത് പിന്നീട് പരിഗണിക്കാമെന്നാണ് കോടതി നിലപാട്. അനാച്ഛാദനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നൽകി. 

high court direction on unveiling abhimanyu memorial statue
Author
Kochi, First Published Jul 1, 2019, 5:44 PM IST

കൊച്ചി: മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്‍റെ അനാച്ഛാദന ചടങ്ങ് തടയാതെ ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ ആണ് നിർമ്മാണം എന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു ആണ് ഹൈക്കോടതിയെ സമീപിച്ചത്. 

കോളേജിലെ കാര്യങ്ങളിൽ കോടതി അല്ല പ്രിൻസിപ്പാൾ ആണ് തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. അതേസമയം അനാച്ഛാദന ചടങ്ങ് നടക്കുന്നതിനിടെ ക്രമ സമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോളേജ് അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അതിനിടെ മഹാരാജാസ് കോളേജിൽ അഭിമന്യുവിന്‍റെ സ്മാരക നിർമ്മാണത്തച്ചൊല്ലി വിവാദം ശക്തമാകുകയാണ്. ക്യാമ്പസിനകത്ത് സ്മാരകം നിർമ്മിക്കാൻ എസ്എഫ്ഐ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച്  കെ എസ് യു പ്രവർത്തകർ വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാർത്ഥി കൂട്ടായ്മയാണെന്നുമാണ്  എസ്എഫ്ഐ വിശദീകരണം.

 

Follow Us:
Download App:
  • android
  • ios