Asianet News MalayalamAsianet News Malayalam

പാത്രയർക്കീസ് ബാവയെ അംഗീകരിക്കുന്നുണ്ടോ? മലങ്കര ഓർത്തഡോക്സ് സഭയോട് ഹൈക്കോടതി

നിലവിലെ പാത്രയർക്കീസിനെ അംഗീകരിക്കുന്നില്ലെന്ന് ഓർത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ഓ‍ർത്തഡോക്സ് വിഭാഗം കാതോലിക്കയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെത്തന്നെ മറുപടി നൽകണം. 

High court of Kerala seeks clarification from sabha on Church Dispute case
Author
Kochi, First Published Dec 7, 2021, 7:44 PM IST

കൊച്ചി: അന്ത്യോഖ്യയിലെ പാത്രയർക്കീസ് ബാവയെ അംഗീകരിക്കുന്നുണ്ടോയെന്ന് മലങ്കര ഓർത്തഡോക്സ് സഭയോട് (Malankara orthodox Sabha) ഹൈക്കോടതി (Highcourt). എറണാകുളം ഓടക്കാലി പളളിയിൽ കുർബാന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്ത‍‍ഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) വിശദീകരണം തേടിയത്. 

നിലവിലെ പാത്രയർക്കീസിനെ അംഗീകരിക്കുന്നില്ലെന്ന് ഓർത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ഓ‍ർത്തഡോക്സ് വിഭാഗം കാതോലിക്കയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെത്തന്നെ മറുപടി നൽകണം. 

1934ലെ സഭാ ഭരണഘടനയനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെങ്കിൽ പാത്രയർക്കീസ് ബാവയെ അംഗീകരിക്കണമെന്ന വ്യവസ്ഥകൂടി അതിലുണ്ടെന്ന് യാക്കോബായ വിഭാഗം കോടതിയെ അറിയിച്ചു. ഇതിനിടെ പളളിത്തർക്കത്തിൽ സർക്കാർ നിയമനിർമാണത്തിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. കോതമംഗലം പളളിക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയോട് മറുപടി നൽകാൻ ആവശ്യപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios