Asianet News MalayalamAsianet News Malayalam

ഡിവൈഎസ്പിമാരെ തരംതാഴ്ത്തല്‍; സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന ഉത്തരവിന് സ്റ്റേ

വിവിധ കേസുകളിൽ പ്രതികളായ  11 ഉദ്യോഗസ്ഥരെയായിരുന്നു സർക്കാർ തരംതാഴ്ത്താൻ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്ത് ഉദ്യഗസ്ഥർ നൽകിയ ഹർജിയിലായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ അനുകൂല ഉത്തരവ്.
 

high court ordered  stay on kat order on degradation of 11 dysp
Author
Kochi, First Published Aug 19, 2019, 7:16 PM IST

കൊച്ചി: പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി  തരംതാഴ്ത്തിയ സർക്കാർ നടപടി പുനഃപരിശോധിച്ച് തസ്തിക തിരിച്ച് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. 

എന്നാൽ കേസിൽ അന്തിമവാദം പൂർത്തിയാക്കി  വിധി പ്രസ്താവിക്കുന്നതുവരെ ഉദ്യോഗസ്ഥർക്ക് ഡിവൈഎസ്പി തസ്തികയിൽ തുടരാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതികളായ  11 ഉദ്യോഗസ്ഥരെയായിരുന്നു സർക്കാർ തരംതാഴ്ത്താൻ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്ത് ഉദ്യഗസ്ഥർ നൽകിയ ഹർജിയിലായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ അനുകൂല ഉത്തരവ്.
 

Follow Us:
Download App:
  • android
  • ios