തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് സസ്പെന്‍റ് ചെയ്ത കെഎസ്ആർടിസി കണ്ടക്ടറെ ഉടൻ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സസ്പെൻഷൻ നടപടി അന്തമായി നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ  എസ് പ്രശാന്ത് സമർ‍പ്പിച്ച ഹർ‍ജിയിലാണ് സിംഗിൾ ബ‌െഞ്ച് ഉത്തരവ്. മെയ് പത്തിനായിരുന്നു ആനവണ്ടി എന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ച് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തത്.