Asianet News MalayalamAsianet News Malayalam

നാടാർ സംവരണം; സർക്കാർ അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു

സിംഗിൾ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ചിന്‍റെ നടപടി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

high court returned Kerala government appeal on nadar reservation
Author
Kochi, First Published Aug 25, 2021, 2:20 PM IST

കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബ‌ഞ്ച് തിരിച്ചയച്ചു. സിംഗിൾ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ചിന്‍റെ നടപടി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബഞ്ച്, സിംഗിൾ ബ‌ഞ്ചിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച രേഖകൾ സിംഗിൾ ബഞ്ചിന് മുന്നിൽ ഹാജരാക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ ഹർജി സമർപ്പിച്ചാൽ വേഗത്തിൽ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്.

Follow Us:
Download App:
  • android
  • ios