കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

തൃശ്ശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയും സംഘവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ക്ഷേത്രം പൊലീസ് ഇന്‍സ്പക്ടറോടാണ് വിശദീകരണം തേടിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.