Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ

പുറത്ത് നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങാനുള്ള നീക്കം ആണ് ഈ ഉത്തരവിന്റെ പിന്നിൽ എന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. 

high court stay on lakshadweep new stamp duty
Author
Kochi, First Published Jul 1, 2021, 2:50 PM IST

കൊച്ചി:  ലക്ഷദ്വീപിൽ ഭൂമികൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി. നേരത്തെയുണ്ടായിരുന്ന 1% സ്റ്റാംപ് ഡ്യൂട്ടിയിൽ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 %നും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7% നും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന്  (ജോയിൻ്റ് ഓണേഴ്സ്) 8% വും ആക്കിയിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി.

അഡ്വ. മുഹമ്മദ് സാലിഹാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഡ്മിനിസ്ട്രേറ്റർക്കോ, ജില്ലാ കളക്ടർക്കോ ഇത്തരം ഒരു ഉത്തരവ് ഇടാൻ അധികാരമില്ലെന്ന് ഹർജിക്കാർ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങാനുള്ള നീക്കം ആണ് ഈ ഉത്തരവിന്റെ പിന്നിൽ എന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios