Asianet News MalayalamAsianet News Malayalam

ബെവ് ക്യൂ അപ്പിനായി ഫെയർകോ‍ഡിനെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുളള ഹർജി ജൂൺ 29ന് പരിഗണിക്കും

സർക്കാർ നടത്തിയ നടപടികളുടെ സൂം വീഡിയോ മീറ്റിങ്ങുകളുടെ വീഡിയോ  നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹർജി  ജൂൺ 29ന് പരിഗണിക്കും. ടീ ബസ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഹൈക്കോടതിയെ സമീപിച്ചത്.

high court to consider plea questioning selection method of start up for BevQ app
Author
Kochi, First Published Jun 9, 2020, 2:48 PM IST

കൊച്ചി: ബെവ് ക്യൂ അപ്പിനായി ഫെയർകോ‍ഡിനെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, ഇതിനായി സർക്കാർ നടത്തിയ നടപടികളുടെ സൂം വീഡിയോ മീറ്റിങ്ങുകളുടെ വീഡിയോ  നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹർജി  ജൂൺ 29ന് പരിഗണിക്കും. ടീ ബസ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാദങ്ങൾക്കിടെ കൊട്ടിഘോഷിച്ച് ഇറക്കിയ ബെവ് ക്യൂ ആപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ പല തവണ തകരാറുണ്ടായത്. ഒടിപി ലഭിക്കാത്തത് മുതല്‍ ആപ്പ് തുറക്കാന്‍ പോലുമാകാത്ത അവസ്ഥ ഉപഭോക്താവിന് നേരിട്ടിരുന്നു. ടെക്നിക്കൽ ബിഡിൽ രണ്ടാമതായ ഫെയർകോഡിൻറെ കാര്യക്ഷമതയിൽ തുടക്കം മുതൽ പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു. 

മുപ്പത്തിയഞ്ചു ലക്ഷം പേർ ഉപയോഗിച്ചാൽ പോലും പ്രശ്ന ഉണ്ടാകില്ലെന്ന വാദത്തോടെ എത്തിയ ബെവ് ക്യു ആപ്പില്‍ പത്തു ലക്ഷം പേർ ഉപയോഗിച്ചപ്പോൾ തന്നെ എല്ലാം തകരാറിലായിരുന്നു. ഒടിപി നൽകാൻ ഒരു സേവന ദാതാവിനെ മാത്രമാണ് ആപ്പുമായി ബന്ധിപ്പിച്ചിരുന്നത്. ഇതിനെ കൂടുതൽ സേവനദാതാക്കളെ ഉപയോഗിച്ചിരുന്നെങ്കിൽ ഈ തിരക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് ആപ്പ് ഡെവലപ്പ് ചെയ്യുന്ന വിദഗ്ദ്ധ‌ര്‍ നിരീക്ഷിച്ചത്. സാമ്പത്തിക ലാഭം നോക്കി പ്രവർത്തന മികവില്ലാത്ത കമ്പനിയെ കരാർ എൽപ്പിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായതെന്നായിരുന്നു ആരോപണം.

നേരത്തെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി പി രാകൃഷ്ണൻ  സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios