എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: റിമാന്‍ഡില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറടക്ടേറ്റ് കഴിഞ്ഞ മാസം 28ന് ശിവശങ്കറെ അറസ്റ്റുചെയ്തത്. ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകുമെന്നാണ് സൂചന. എതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.
