യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വ്‌ളോഗറും (Vlogger) നടനുമായ (ACtor) ശ്രീകാന്ത് വെട്ടിയാര്‍ (Sreekanth vettiyar) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി (Anticipatory Bail) ഹൈക്കോടതി (High court) ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി.
