ദില്ലി: കരിപ്പൂർ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഉന്നതതലയോഗം ചേരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനികൾ, എയർ നാവിഗേഷൻ സർവ്വീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.  

അതിനിടെ കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ദ്ധ സമിതി കരിപ്പൂരിൽ എത്തി. വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള പ്രത്യേക ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയിലെ മുതിർന്ന ഉദ്യോസ്ഥരാണ് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ഏജൻസിയാണിത്.