തിരുവനന്തപുരം: കടുത്ത വേനൽ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. ചൂടിനെ പ്രതിരോധിക്കാൻ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ പറഞ്ഞു.
മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനൽ ചൂട് ഡാമുകൾക്ക് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തൽ.

കോണ്‍ക്രീറ്റ് പാളികൾ വികസിക്കുകയും നേരിയ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പൂർണ്ണമായും കോണ്‍ക്രീറ്റിൽ നിർമ്മിച്ച ഇടുക്കി ഡാമിൽ ചൂടിനെ പ്രതിരോധിക്കാൻ വെളുത്ത പെയിന്‍റ് അടിക്കേണ്ടി വന്നു. ഇടുക്കി ഡാമിന്‍റെ കരുത്തും മർദ്ദവും നേരിയ വിള്ളലുകളും വരെ സൂക്ഷ്മമായി പരിശോധിക്കാൻ കൂടുതൽ യന്ത്രങ്ങൾ അണക്കെട്ടിനുള്ളിൽ സ്ഥാപിച്ചിക്കൊണ്ടിരിക്കുകയാണ്.

റിസർവോയറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യേണ്ട ആവശ്യം നിലവിൽ ഇടുക്കി ഡാമിൽ ഇല്ലെങ്കിലും പാലക്കാട് ജില്ലയിലെ വിവിധ ഡാമുകളിൽ ഇത് കൂടിയേ തീരുവെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.