വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ കക്ഷിചേര്‍ത്തത്.

കൊച്ചി: തിരുവനന്തപുരത്ത് വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കേസില്‍ കക്ഷി ചേര്‍ത്തു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെയാണ് കേസില്‍ കക്ഷി ചേര്‍ത്തത്. ഇനിയും ഇത്തരം അപകടങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ കക്ഷിചേര്‍ത്തത്. മനുഷ്യജീവന്‍ അമൂല്യമാണെന്നും അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുളള ഇടപെടല്‍ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൊടുത്തിട്ട് എന്ത് കാര്യമെന്നും കോടതി വിമര്‍ശിച്ചു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾ തയാറാക്കുന്നുണ്ടെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.