Asianet News MalayalamAsianet News Malayalam

കേരളീയം പോലുള്ള ആഘോഷപരിപാടികളേക്കാൻ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്,വിമര്‍ശനവുമായി കോടതി

ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ  സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ  കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടതെന്നും കോടതി

highcourt criticise keraleeyam celebrations
Author
First Published Nov 8, 2023, 4:08 PM IST

എറണാകുളം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന്  ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളീയം പോലുള്ള ആഘോഷപരിപാടികളെ വിമര്‍ശിച്ച് ഹൈക്കോടതി.ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ  സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ  കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്. .ചിലരുടെ  കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ എന്നും ഹൈക്കോടതി പറഞ്ഞു.ആഘോഷപരിപാടികളേക്കാൻ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധ്യാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു.കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം

 

'കടുത്ത സാമ്പത്തിക പ്രതിസന്ധി'; ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടെന്ന് ചീഫ് സെക്രട്ടറി

'കേരളീയം സമ്പൂര്‍ണ വിജയം, ഇനി എല്ലാവര്‍ഷവും', വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

 

Follow Us:
Download App:
  • android
  • ios