Asianet News MalayalamAsianet News Malayalam

സ്കൂൾ ഉച്ചഭക്ഷണം:കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി

കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റ പേര് നീക്കി ചീഫ്മിനിസ്റ്റേർസ് സ്കീം എന്നാക്കൂയെന്നും ഹൈക്കോടതി

highcourt criticism on school noon meal programme
Author
First Published Oct 16, 2023, 11:15 AM IST

എറണാകുളം:സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു.എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്?കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ  പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കു എന്നും കോടതി പറഞ്ഞു.കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

 

സ്കൂളുകളിൽ  ഉച്ചഭക്ഷണം നൽകിയതിൽ  പ്രധാന അധ്യാപകർക്കുള്ള കുടിശ്സികയുടെ അമ്പത് ശതമാനം ഉടൻ കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എൺപത്തി ഒന്ന് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി.  സംസ്ഥാനത്തെ പ്രധാനഅധ്യാപകർക്കുള്ള കുടിശ്ശിക മുഴുവൻ ലഭ്യമാക്കണമെന്ന് സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്. 

'മകള്‍ സ്വന്തമായി സ്കൂള്‍ ഉച്ച ഭക്ഷണമുണ്ടാക്കണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കു'മെന്ന് അമ്മ; വിമര്‍ശനം 

ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവും

Follow Us:
Download App:
  • android
  • ios