കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക്രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്.

കൊച്ചി: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തരിച്ചടി. സമര ദിനങ്ങൾ 
ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക്
രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നൽകിയിട്ടുണ്ടങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹർജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.

Read Also: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വൻ ആൾക്കൂട്ടങ്ങൾ; ചട്ടലംഘനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്...