ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി,ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി
എറണാകുളം.ലൈഫ് മിഷൻ കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ശിവശങ്കറിന്‍റേയും സന്ദീപിന്‍റേയും റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് സ്വപ്നയും സരിതും ആവശ്യപ്പെട്ടു, സരിത്തിന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി.സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു.ഇരുവരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നെന്ന് ഇഡി അറിയിച്ചു. ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി മറുപടി നല്‍കി.സ്വപ്നയുടെ ജാമ്യം കോടതി നീട്ടി നൽകി, ഉപാധികളോടെയാണ് നടപടി.അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, പുതിയ താമസ സ്ഥലത്തിന്‍റെ വിലാസവും ഫോൺ നമ്പറും മെയിൽ ഐഡിയും നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
'ഗോവിന്ദൻ... ഇനി നമുക്ക് കോടതിയിൽ കാണാം'; മാനനഷ്ട കേസ് നൽകിയ എം വി ഗോവിന്ദന് സ്വപ്നയുടെ മറുപടി
