Asianet News MalayalamAsianet News Malayalam

പമ്പ മണൽ കടത്ത്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ  കൊടുത്ത ഹർജിയിലാണ് നടപടി.

highcourt stay vigilance enquiry on pamba sand removal
Author
Cochin, First Published Sep 15, 2020, 1:35 PM IST

കൊച്ചി: പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ  കൊടുത്ത ഹർജിയിലാണ് നടപടി.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ പരാതിയിൽ ആയിരുന്നു വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് കഴിഞ്ഞ ഓ​ഗസ്റ്റ് 26നാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്താണ് സർക്കാരിനു വേണ്ടി  വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചത് എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. 

Read Also: പോപ്പുലർ ഫിനാൻസ് കേസ്: കോടതി പറഞ്ഞാൽ എഫ്ഐആർ പ്രത്യേകം രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ...
 

Follow Us:
Download App:
  • android
  • ios