സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ 16മാസമായി ഇയാൾ ജയിലിൽ തുടരുകയാണ്. അതേസമയം ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇഡി.

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിൽ ഇഡി കേസിൽ പ്രതി കെ ഡി പ്രതാപന് കോടതി ജാമ്യം അനുവദിച്ചു.കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാന്പത്തിക തട്ടിപ്പിൽ കഴിഞ്ഞ 16മാസമായി ഇയാൾ ജയിലിലാണ്. 2024 ജൂലൈ മാസത്തിലാണ് 3141 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്ത് വരുന്നതും കന്പനി ഉടമ കെ ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്യുന്നതും.പിന്നാലെ 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കി കേസിൽ ഒന്നാം ഘട്ട കുറ്റപത്രം ഇഡി കോടതിയിൽ സമർപ്പിച്ചു.എന്നാൽ 16മാസം പിന്നിടുന്പോഴും കേസിൽ വിചാരണ തുടങ്ങിയിട്ടില്ല.ഇക്കാര്യം പരിഗണിച്ചാണ് കോടതി പ്രതാപന് ജാമ്യം നൽകിയത്. പ്രതികളുടെ 277 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ട് കെട്ടിയിരുന്നു.ജാമ്യം നൽകിയതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കും

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്