വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

ദില്ലി: വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി. തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഹിമാചല്‍ വൈദ്യുതി നല്‍കുന്നുണ്ട്. അതേസമയം, ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകും. പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News