ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ഒക്ടോബര്‍ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തി; ഓണ്‍ലൈൻ വഴി പണമടച്ചുള്ള മദ്യവില്‍പ്പന ബെവ്കോ നിര്‍ത്തി വെച്ചു