Asianet News MalayalamAsianet News Malayalam

കനത്ത മഴ: നാളെ കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ സജിത് ബാബു അവധി പ്രഖ്യാപിച്ചത്. 

holiday declared for kasargod district
Author
Kasaragod, First Published Jul 22, 2019, 3:38 PM IST

കാസർകോട്: കനത്ത കാലവർഷം തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു.

അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്. അതേസമയം, സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ പല ഭാഗത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്. മധുര്‍ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കട്‍ല, കാ‌ഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂര്‍ മേഖലകളിലെല്ലാം കനത്ത മഴ തുടുകയാണ്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് മഴയ്ക്ക് ശക്തി കൂടി. അതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios