Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ അവധി, കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല 

ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്ക് നാളെ അവധി അനുവദിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക നാളെ (തിങ്കളാഴ്ച) അവധി.

holiday for schools and kseb offices tomorrow in six districts of kerala apn
Author
First Published Jan 14, 2024, 7:19 PM IST

തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്ക് നാളെ അവധി അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട്  എന്നീ ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് കെ എസ് ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. എന്നാൽ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണ്. 

ആറ് ജില്ലകള്‍ക്ക് നാളെ അവധി 

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുര്‍- കൊച്ചുവേളി ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചുവേളിയില്‍ എത്തും. 06236 കൊച്ചുവേളി-യശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ 14ന് രാത്രി 10 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് 15 ന് വൈകുന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.
 

Latest Videos
Follow Us:
Download App:
  • android
  • ios