സർവെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണൻ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് വീട്ടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട്: ഗ്രീൻഫീൽഡ് ഹൈവേയ്ക് വേണ്ടി വീടും സ്ഥലവും സർവെ ചെയ്തതതിൽ മനംനൊന്ത് ഗൃഹനാഥൻ തൂങ്ങിമരിച്ചു. മണ്ണാർക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സർവെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണൻ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് വീട്ടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
