സത്യസന്ധതയ്ക്ക് നാടിന്‍റെ അംഗീകാരം ഏറ്റുവാങ്ങിയ ഓട്ടോ ഡ്രൈവർ ലോക്ഡൗണിൽ വരുമാനമില്ലാതെ കുടിയിറക്ക് ഭീഷണിയിൽ. വീട്ടുടമയുടെ കടുംപിടിത്തത്തിൽ കോഴിക്കോട് ചെട്ടികുളം സ്വദേശി ഷെമീറും ഭാര്യയും രണ്ട് മക്കളുമാണ് ദുരിതത്തിലായത്. തൊഴിലാളി ദിനത്തിൽ ഇനിയെന്തെന്ന് അറിയാതെ വലയുകയാണ് ഈ കുടുംബം.
കോഴിക്കോട്: സത്യസന്ധതയ്ക്ക് നാടിന്‍റെ അംഗീകാരം ഏറ്റുവാങ്ങിയ ഓട്ടോ ഡ്രൈവർ ലോക്ഡൗണിൽ വരുമാനമില്ലാതെ കുടിയിറക്ക് ഭീഷണിയിൽ. വീട്ടുടമയുടെ കടുംപിടിത്തത്തിൽ കോഴിക്കോട് ചെട്ടികുളം സ്വദേശി ഷെമീറും ഭാര്യയും രണ്ട് മക്കളുമാണ് ദുരിതത്തിലായത്. തൊഴിലാളി ദിനത്തിൽ ഇനിയെന്തെന്ന് അറിയാതെ വലയുകയാണ് ഈ കുടുംബം.
'എല്ലാവര്‍ക്കും കൊവിഡ്, നിനക്ക് മാത്രം പ്രത്യേക കൊവിഡാണോ?'ഷമീറിനോട് ഫോണ്‍ വിളിച്ച് വീട്ടുടമ ചോദിച്ചത് ഇങ്ങനെയൊക്കെയായിരുന്നു.. സാവധാനമല്ലേ ചോദിക്കുന്നത്, എന്‍റെ അഡ്വാന്‍സ് മാഡത്തിന്‍റെ കയ്യിലുണ്ടല്ലോ? എന്ന് ഷമീര്‍. 'നീ ഷോപ്പില്‍പോയി സാധനം വാങ്ങുമ്പോള്‍ നിന്‍റെ അവസ്ഥ ഇതാണെന്നറിഞ്ഞാല്‍, വെറുതെ തരുവാണോ സാധനം?' നിസഹായനായി ഷമീറിന്‍റെ മറുപടി, 'കിട്ടുന്നവരോടൊക്കെ കടം വാങ്ങുകയാണ്ട്'.
ഇതായിരുന്നു ഷമീറും വീട്ടുടമയുള്ള സംഭാഷണം. വരുമാനം തരേണ്ട ഓട്ടോ ലോക്ഡൗൺ കുടുക്കിലായി. മുന്നിലുള്ളത് കുടുംബവും കടങ്ങളും വീട്ടുടമയുടെ അന്ത്യശാസനവുമാണ്. കടംവാങ്ങിയാണ് മുന്നോട്ടു പോകുന്നതെന്നും വാടക കൊടുത്തില്ലെങ്കില്‍ വീടൊഴിയണമെന്നാണ് ഉടമ പറയുന്നതെന്നും ഷമീര്‍ പറയുന്നു. റമദാനായിട്ട് പോലും മക്കൾക്ക് നല്ലതൊന്നും വാങ്ങി നൽകാനാകുന്നില്ല. പ്രമേഹ മരുന്ന് കഴിച്ചിട്ട് രണ്ട് മാസമായി. വണ്ടിയുടെ അടവ് തെറ്റിക്കിടക്കുന്നു. ഇറക്കിവിട്ടാല്‍ എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷമീറിന്‍റെ തൊണ്ടയിടറിയ വാക്കുകള്‍.
കാർന്ന് തിന്നാനെത്തിയ ട്യൂമറിന്‍റെ ശേഷിപ്പുകള്‍ ശരീരത്തില്‍ ഇപ്പോഴുമുണ്ട്. പണ്ടൊരിക്കല്‍ കളഞ്ഞുകിട്ടിയ പത്ത് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും ഉടമസ്ഥന് കൈമാറിയപ്പോള്‍, സത്യസന്ധതയ്ക്ക് കിട്ടിയ ഫലകങ്ങളും, നാടിന്‍റെ ആദരത്തിന്‍റെ പത്രശകലങ്ങളും ഇന്ന് ഷമീറിന്‍റെ ദുരിതത്തിന് സാക്ഷികളാകുന്നു. മറ്റൊരാളുടെ ഒന്നും എനിക്ക് വേണ്ട, അല്ലെങ്കില്‍ എനിക്കാ പണവും സ്വര്‍ണവും എടുക്കാമായിരുന്നല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ഷമീര്‍ നിര്‍ത്തി.
ഷമീറിന്‍റെ അക്കൗണ്ട് വിവരങ്ങള്‍...
JABEERA T V
Account Number: 1043101033008
Canara Bank Thalakulathur
Ifsc CNRB0001043

