Asianet News MalayalamAsianet News Malayalam

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

honorarium for representatives in the local self governing bodies be increased  says mv govindan master
Author
Thiruvananthapuram, First Published Jun 10, 2021, 5:38 PM IST

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

2016 ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഹോണറേറിയത്തില്‍ വര്‍ദ്ധന വരുത്തിയത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് പ്രസ്തുത സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ഹോണറേറിയം വര്‍ദ്ധനവ് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios