Asianet News MalayalamAsianet News Malayalam

സംവരണ സീറ്റിൽ ജാതി നോക്കാതെ സ്ഥാനാർത്ഥിയെ എങ്ങിനെ നിർത്തുമെന്ന് എംഎം മണി

വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന മുന്നറിയിപ്പും എംഎം മണി പറഞ്ഞു

how could cast be avoided in reserved seat for election asks MM Mani
Author
Idukki, First Published Feb 5, 2022, 7:54 AM IST

തൊടുപുഴ: പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്‍റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്. എസ്‌സി വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് സ്‌ഥാനാർഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന മുന്നറിയിപ്പും എംഎം മണി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios