ശമ്പള പരിഷ്കാരത്തിന് വേണ്ടി സർക്കാർ തീരുമാനം എടുത്തുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും സാമ്പത്തിക മാന്ന്യവും കണക്കിലെടുത്തായിരുന്നു പിന്നീട് സർക്കാർ തീരുമാനം മാറ്റിയത്.

കേരളാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എംഎൽഎമാരുടെ ആസ്ഥി വിവരങ്ങളും കൈയ്യിലുള്ള മറ്റു വിവരങ്ങളും തെരഞ്ഞെടുപ്പിന് മുൻപായി വെളിപ്പെടുത്താറുണ്ട്. എന്നാൽ വിജയിച്ചു പോകുന്ന എംഎൽഎമാർക്ക് എത്ര രൂപ വരുമാനമായി കിട്ടുമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും.

കേരളത്തിൽ എംഎൽഎമാർക്ക് 2000 രൂപയാണ് സ്ഥിരം ബത്തയായി ലഭിക്കുക. കൂടാതെ നിയോജകമണ്ഡലത്തിലേക്കുള്ള ആവശ്യത്തിനായി 25,000 രൂപ ലഭിക്കും, ട്രാവഷൽ അലവൻസിൽ പെടുന്ന 20,000 രൂപയും, ടെലിഫോണ്‍ അലവന്‍സായി 11,000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സായി 4000 രൂപയും, മറ്റ് അലവൻസുകളായി 8000 രൂപയും കൂട്ടി ഒരു എംഎൽഎക്ക് 70,000 രൂപയാണ് മാസ ശമ്പളം.

എംഎൽഎമാർക്ക് മറ്റു അലവൻസുകളായി നാല് ലക്ഷം രൂപ അടുത്ത് റെയിൽവേ യാത്രാ ചെലവും, കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും, സ്റ്റാഫ് അലവൻസായി 20,000 രൂപയും, പലിശ രഹിത വാഹന ലോണുകൾ എന്നിവയാണ് ലഭിക്കുക. അതേസമയം ശമ്പള പരിഷ്കാരത്തിന് വേണ്ടി സർക്കാർ തീരുമാനം എടുത്തുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും സാമ്പത്തിക മാന്ന്യവും കണക്കിലെടുത്തായിരുന്നു പിന്നീട് സർക്കാർ തീരുമാനം മാറ്റിയത്. എംഎൽഎ മാരുടെ ശമ്പളവർധനവിനെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെയിസ് കമ്മിറ്റിയുടെ ശുപാർശ മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നായിരുന്നു കണ്ടത്. പിന്നീട് ഈ കമ്മറ്റി നിർദേശമാണ് എംഎൽഎമാരുടെ ശമ്പളം വർധനവ് പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്.

അതേസമയം തമിഴ്നാട്ടിൽ പ്രതിപക്ഷ ഭരണപക്ഷ ഐക്യത്തിൽ എംഎൽഎമാരുടെ മാസശമ്പളം 55000 രൂപയിൽ നിന്നും ഉയർത്തി 105000 രൂപയിലേക്ക് ഉയർത്തിയിരുന്നു. തെലങ്കാനയിലാണ് എംഎൽഎമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്. 250,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്. 20,000 രൂപ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,00 രൂപയും, ബിഹാറിൽ 1,65,000 രൂപയും, മഹാരാഷ്ട്ര 1,60,000 രൂപയുമാണ് ലഭിക്കുന്നത്.