പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്
പാലക്കാട് : ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുന്നതായി എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി കൊടുത്ത ശേഷം എച്ച് ആർ ഡി എസ് ഓഫീസുകളിൽ നിരന്തരം റെയ്ഡുകൾ നടക്കുകയാണ്.അട്ടപ്പാടിയിൽ പണിത വീടുകൾക്ക് യാതൊരു സുരക്ഷ പ്രശ്നങ്ങളുമില്ല. 4 വർഷമായി ആദിവാസികൾ പ്രീ ഫാബ് വീടുകളിൽ താമസിക്കുന്നുണ്ട്. അതുകൊണ്ട് വീട് നിർമ്മാണം തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് കത്തും നൽകി.എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വച്ചുനൽകുന്ന വീട് നിർമാണം നിർത്തിവയ്പ്പിച്ചിരുന്നു.
പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശിച്ചിരുന്നു
