നിലമ്പൂരിൽ മത്സരിക്കുമെന്ന് സൂചന ശക്തമാക്കി പിവി അൻവറിൻ്റെ കൂറ്റൻ ബോർഡുകൾ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ അനുയായികൾ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ് വച്ചത്. തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ.



